വഴുതന തൈകൾ പറിച്ചു നട്ടുകഴിഞ്ഞപ്പോൾ പുതിയ പ്രശനം!
|
സാധാരണ ഞാൻ വഴുതന തൈകൾ കുറച്ചുകൂടി വലുതായിട്ടേ പറിച്ച് മറ്റിടങ്ങളിൽ നാടാറുള്ളു. ഇത്തവണ ചെടിച്ചട്ടിയിൽ കൂടുതൽ തൈകൾ വളർന്നാൽ ബുദ്ധിമുട്ടാവുമോ എന്ന് കരുതി രണ്ടെണ്ണം ഒഴിഞ്ഞ ചെടിച്ചട്ടികളിൽ നേരത്തെ പറിച്ചു നട്ടു. പക്ഷെ ഈ വിഡിയോ ക്ലിപ്പ് എടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പറിച്ചുനട്ട ഒരു ചെടിച്ചട്ടിയിൽ ഏതാനും പുതിയ തൈകൾ മുളച്ചു വന്നും. നോക്കുമ്പോൾ കുറച്ചു ദിവസങ്ങൾ മുൻപ് വിതച്ച കാപ്സിക്കത്തിന്റെ വിത്തുകൾ വൈകി മുളച്ചതായിരുന്നു. ഇനിയിപ്പോൾ അവ പറിച്ചു നടാൻ വേറെ സ്ഥലം കണ്ടെത്തണം. വേനലിന്റെ ശക്തി കാരണം പറമ്പിൽ നട്ടിട്ട് കാര്യമില്ല, ഉണങ്ങിപോകും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പോട്ടിങ് മിക്സ് നിറച്ച പുതിയ ചെടിച്ചട്ടികൾ വാങ്ങാം എന്ന് കരുതുന്നു.
New problem after transplanting eggplant seedlings!
Usually I transplan eggplant seedlings when they are a little more bigger. This time, thinking that it would be difficult to grow more seedlings in the pot, I transplanted two of them into free pots earlier. But two days after taking this video clip, a few new seedlings sprouted in a transplanted pot. The capsicum seeds that were sown a few days ago had germinated late. Now I have to find another place to transplant them. Due to the hot summer, there is no point in planting in the field, it will dry up. I think I can buy new pots filled with potting mix in a few days for transplanting the capsicum plants.