വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ?

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ?

ഈ മോർമോഡിക്ക ചെടിയുടെ വേരുകൾ വായുവിൽ തൂങ്ങി കിടക്കുന്നത് കാണുമ്പോൾ ആൽമരത്തിന്റെ വേരുകൾ ഓർമ്മ വരുന്നു. ഈ ചെടി ഒരു ചെറിയ പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. എന്നാൽ പടർന്ന് കയറിരിക്കുന്നത് തൊട്ടടുത്ത പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിലെ ഗന്ധരാജൻ ചെടിയുടെ ചുറ്റുമാണ്. ഗന്ധരാജൻ ചെടി കാണാനില്ലെന്ന് തന്നെ പറയാം. ഒരു കൊച്ചു ചെടിച്ചട്ടിയിൽ ഈ ചെടി എങ്ങനെയാണ് ഇത്ര പടർന്ന് പന്തലിക്കുന്നതെന്ന് നോക്കിയപ്പോഴാണ് ഈ തൂങ്ങിക്കെടുക്കുന്ന വേരുകൾ കണ്ടത്. ഇതുപോലെയുള്ള മറ്റു വേരുകൾ അടുത്തുള്ള വലിയ ചെടിച്ചട്ടിയിലേക്ക് ഇറങ്ങിയാണ് കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കുന്നത്. ഈ ചെടി ഏകദേശം ഒരു പരാദം പോലെയാണ് പ്രവർത്തിക്കുന്നത് എന്ന് തന്നെ പറയാം.