വാഴക്ക് കൂട്ടായി നല്ലവണ്ണം കായ്ക്കുന്ന ഒരു മുളക് ചെടി

വാഴക്ക് കൂട്ടായി നല്ലവണ്ണം കായ്ക്കുന്ന ഒരു മുളക് ചെടി

ആദ്യമായി കുലച്ച നേന്ത്ര വാഴയുടെ തൊട്ടടുത്താണ് നല്ലവണ്ണം കായ്ക്കുന്ന ഈ മുളക് ചെടി. വാഴക്ക് ഇടുന്ന വളം കൂടി ലഭിക്കുന്നത് കൊണ്ടാണോ എന്തോ നന്നായി തഴച്ചു വളരുന്നുണ്ട്. ഇപ്പോൾ വീട്ടിലേക്ക് വേണ്ട പച്ച മുളക് മൊത്തം ഈ ഒറ്റ ചെടിയിൽ നിന്ന് ലഭിക്കുന്നുണ്ട്. തൽകാലം കായ്ക്കുന്ന മറ്റു മുളക് ചെടികൾ ഇല്ല താനും!