വാഴക്ക് കൂട്ടായ പീച്ചിങ്ങ കായ്ച്ചു നിൽക്കുന്നത് കാണാം!

വാഴക്ക് കൂട്ടായ പീച്ചിങ്ങ കായ്ച്ചു നിൽക്കുന്നത് കാണാം!

ഇതാ ഒരു വലിയ പീച്ചിങ്ങ ഉണ്ടായിരിക്കുന്നു. ഇതിന് മുൻപ് ഉണ്ടായ രണ്ടെണ്ണം ചെറുതായപ്പോൾ തന്നെ പുഴുക്കൾ അവയുടെ പങ്ക് പറ്റി! ആദ്യമായാണ് ഒരെണ്ണം എനിക്ക് കിട്ടുന്നത്. വളരെ ചെറിയ ചെടിയാണിത്. നേന്ത്രവാഴയിലും തൈകളിലും ഭാഗികമായി മാത്രമേ പടർന്ന് എത്തിയിട്ടുള്ളു. ചില ശിഖരങ്ങൾ നിലത്തേക്ക് പടരുമ്പോൾ വള്ളി ഉപയോഗിച്ച് വാഴയിൽ കയറ്റി വിടും. ഏതായാലും നല്ല മുഴുത്ത ഒരു പീച്ചിങ്ങ കിട്ടിയപ്പോൾ സന്തോഷമായി. ഈ കൊച്ചു കൃഷിയിൽ ഇതൊക്കെ തന്നെ വലിയ കാര്യമാണ്!