വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി!

വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി!

പടർത്താൻ വേറെ മാർഗം ഇല്ലാത്തതിനാലാണ് ഈ പീച്ചി ചെടി നേന്ത്രവാഴയുടെ കടക്കൽ നട്ടത്. പീച്ചി വളർന്ന് പതുക്കെ വാഴയിലേക്ക് പടർന്നു കയറി. ഇതാ ഇപ്പോൾ കായ്ക്കാനും തുടങ്ങി. രണ്ട് മൂന്ന് കുഞ്ഞു പീച്ചിങ്ങകളും ഏതാനും കായയുള്ള പൂക്കളും ഉണ്ടായിട്ടുണ്ട്. ഇനിയും പടരാനും കായ്ക്കാനും സാദ്ധ്യതയും ഉണ്ട്. ഒരു പാട് പടർന്ന് വാഴയെ ശല്യം ചെയ്യുന്ന തരത്തിൽ വളർന്നാൽ സ്വല്പം പ്രൂൺ ചെയ്യേണ്ടി വന്നേക്കാം. അത് വരെ ഇങ്ങനെ സഹകരിച്ച് വളരട്ടെ!