വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടിയിൽ നിന്ന് ഇനിയും കോളിഫ്ലവർ കിട്ടുമോ?

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടിയിൽ നിന്ന് ഇനിയും കോളിഫ്ലവർ കിട്ടുമോ?

വിളവെടുപ്പ് കഴിഞ്ഞ കോളിഫ്ലവർ ചെടി ഉണങ്ങി പോകുമെന്നായിരുന്നു ഞാൻ കരുതിയുർന്നത്. എന്നാൽ ഈ ചെടി വീണ്ടും തഴച്ചു വളരാൻ തുടങ്ങിയപ്പോൾ ഒരു കൗതുകത്തിന് ഞാൻ പഴയ ഇലകൾ പിഴുത് കളഞ്ഞ് ചുറ്റും തടമെടുത്ത് പച്ചില വളം ഇട്ടു കൊടുത്തു. ഇതു വരെ ചില്ലകൾ ഇല്ലാത്ത ചെടിക്ക് ധാരാളം ചില്ലകൾ ഉണ്ടാകുന്നുണ്ട്. ഇൻറർനെറ്റിൽ കുറെ തിരഞ്ഞു നോക്കിയപ്പോൾ വിളവെടുപ്പ് കഴിഞ്ഞ ചെടികൾ ഇങ്ങനെ വളരാമെന്നും വീണ്ടും കോളിഫ്ലവർ ഉണ്ടാക്കാമെന്ന് കണ്ടു! പക്ഷെ ഇനിയുണ്ടാകാൻ സാധ്യതയുള്ള കോളിഫ്ലവറുകൾ ഒന്നിലധികം ഉണ്ടാകാമെങ്കിലും ചെറുതായിരിക്കുമെത്രെ. എന്നായാലും വിളവെടുപ്പ് കഴിഞ്ഞ ചെടി തഴച്ചു വളരുന്നത് കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ.