വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി!

വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി!

ഈ പപ്പായ ചെടി അടുത്ത് കാണുന്ന കരിങ്കല്ലിന്റെ അടിയിൽ നിന്ന് മുളച്ചു വന്നതാണ്, മുൻപെപ്പോഴോ കഴിച്ച പപ്പായയുടെ കുരുവിൽ നിന്ന്. സ്ഥലപരിമിതി കൊണ്ട് ഇടയ്ക്കിടെ പ്രൂൺ ചെയ്യേണ്ടി വരുന്നുണ്ട്. കായകൾ ചെറുതാവാൻ തുടങ്ങുമ്പോളും പ്രൂൺ ചെയ്യാറുണ്ട്. ഇത്തവണ പ്രൂൺ ചെയ്തത് കുറച്ച് അധികമായി പോയോ എന്ന് സംശയിച്ചിരിക്കുമ്പോളാണ് വീണ്ടും വളരാൻ തുടങ്ങിയത്.

വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി!
വീണ്ടും പ്രൂൺ ചെയ്ത പപ്പായ വളരാൻ തുടങ്ങി!

ഇത്തവണ പ്രൂൺ ചെയ്തത് കായകൾ അടക്ക വലുപ്പത്തിലായപ്പോളാണ്. മൂന്ന് അടി ഉയരത്തിൽ പ്രൂൺ ചെയ്യണമെന്നാണ് വായിച്ചിരുന്നത്. പക്ഷെ സ്വല്പം താഴെ ആയി പോയതിൽ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമാധാനമായി. വേനൽ ആയത് കൊണ്ട് മുകൾ ഭാഗം മൂടി വെക്കേണ്ടി വന്നില്ല. മഴക്കാലത്ത് പ്രൂൺ ചെയുമ്പോൾ മുകൾ വശം ഒരു കപ്പ് കൊണ്ട് മൂടി വെക്കാറുണ്ട്, വെള്ളം കയറാതിരിക്കാൻ.