വെയിലേൽക്കുമ്പോൾ കോർഡിലൈൻ ഫ്രൂട്ടിക്കോസ സസ്യങ്ങൾ നിറം മാറുന്നത് കണ്ടിട്ടുണ്ടോ?


സാധാരണ കോർഡിലൈൻ ഫ്രൂട്ടിക്കോസ ചെടികൾക്ക് ഇത് പോലെ നല്ല തിളക്കവും ഭംഗിയുമുള്ള നിറമാണ്.

എന്നാൽ ശക്‌തമായ വെയിലിൽ അവയുടെ നിറം മങ്ങുകയും കൂടുതൽ പച്ച കലർന്ന നിറമാവുകയും ചെയ്യും. വേനൽ കഴിയുമ്പോൾ അതിനുള്ളിൽ ഉണങ്ങിപോയിട്ടില്ലെങ്കിൽ പിങ്ക് കലർന്ന നിറം വീണ്ടെടുക്കും. തണലത്ത് വളരുന്ന ചെടികൾക്ക് നിറം മാറ്റം കുറയും.

മുൻപ് മെറൂൺ നിറത്തിലുള്ള കോളിയസ് ചെടികളിലും ഞാൻ ഇത് പോലെ കണ്ടിരുന്നു. കാരണം തിരഞ്ഞപ്പോൾ വെയിലേൽക്കുമ്പോൾ ഇലയിലെ ഏന്തോസയാനിൻ, ക്ലോറോഫിൽ എന്നീ പിഗ്മെന്റുകളുടെ അനുപാതത്തിൽ വരുന്ന മാറ്റമാണ് കരാണെമെന്ന് വായിച്ചു.

Ever seen Cordyline fruticosa plants change color when exposed to sunlight?

Usually Cordyline fruticosa plants have a bright and beautiful color like this one. But in strong sun their color fades and becomes more greenish in color. By the end of summer it will regain its pinkish color if it hasn’t dried up by that time. Plants growing in the shade will experience less change in colour. I have seen this before with maroon coleus plants. When I searched for the reason, I read that it is due to the change in the ratio of anthocyanin and chlorophyll pigments in the leaves when exposed to sunlight.