വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി

വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി

ഈ ചൈനീസ് ക്രോട്ടൺ ചെടിക്ക് വെയിൽ തീരെ പിടിക്കില്ല. വെള്ളം ഒഴിക്കാൻ മറന്നു പോയാൽ തീരെ വാടിയ പോലെയിരിക്കും. വെയിൽ മാറുകയും, വെള്ളം ഒഴിച്ച് കൊടുക്കകയും കൂടി ആയാൽ വേഗം തന്നെ ഇലകൾ എല്ലാം പഴയ പോലെ ആകും. ഈ ചെടി ഇന്നലെ ഉച്ചക്ക് വാടി തളർന്ന പോലെയായിരുന്നു. ഇന്നിപ്പോൾ നല്ല ഉശിരായി. ഇതിന്റെ ഇലകൾ മേൽവശം വാരിഗേറ്റഡ് ആണെങ്കിലും അടിവശം ചുവപ്പാണ്.