ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം

ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം

നേരത്തെ കാണിച്ചിരുന്ന കൂർക്ക ചെടികളിൽ നിന്ന് ശിഖരങ്ങൾ നുള്ളിയെടുത്ത് പലസ്ഥലങ്ങളിലായി നട്ടിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യം നുള്ളി നട്ട ചെടികളാണിവ. ഏകദേശം വരിവരിയായാണ് നട്ടിരിക്കുന്നത്. പച്ചിലകളാണ് അടിവളമായി ഇട്ടു കൊടുത്തത്, പറമ്പിൽ നിന്ന് പറിച്ചെടുത്ത കളകൾ തന്നെ! കൂർക്ക ചെടികൾ നന്നായി വളരുന്നുണ്ട്. കൂർക്ക സാധാരണ മദ്ധ്യകേരളത്തിലാണ് കൂടുതലും വളരുന്നത് എന്ന് കേട്ടിട്ടുണ്ട്, അതും പൂഴി കലർന്ന മണ്ണിൽ. ഇവിടെ ചുവന്ന മണ്ണാണ് ഉള്ളത്. എത്രത്തോളം കൂർക്കകൾ ഉണ്ടാകുമെന്ന് കണ്ട് തന്നെ അറിയണം. അതറിയാൻ ഏകദേശം ഡിസംബർ മാസം വരെ കാത്തിരിക്കേണ്ടി വരും.