സൗരോർജ്ജ ദീപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിക്കുന്നത് കാണാം
|സൗരോർജ്ജ ദീപങ്ങൾ കൊണ്ട് പൂന്തോട്ടം അലങ്കരിക്കുന്നത് കാണാം
രാത്രിയായാൽ താനെ തെളിയുന്ന കൊച്ചു ദീപങ്ങളുടെ ഒരു മാലയാണിത്. LED ദീപങ്ങളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള പ്രകാശം കുറഞ്ഞാൽ ഇത് താനെ തെളിയും. രാവിലെ വരെ തെളിഞ്ഞു നിൽക്കും. സൂര്യൻ ഉദിച്ച് പ്രകാശം പരന്നാൽ ഈ ദീപങ്ങൾ താനെ അണയും.
ഈ സൗരോർജ്ജ പാനൽ അതിനുള്ളിലുള്ള ബാറ്ററി പകൽ സമയത്ത് സൂര്യപ്രകാശമുള്ളപ്പോൾ ചാർജ് ചെയ്യും. രാത്രിയായാൽ LEDകൾ പ്രകാശിക്കാൻ തുടങ്ങും. പകൽ സമയത്ത് ചെക്ക് ചെയ്യണമെങ്കിൽ പാനൽ വെളിച്ചം കടക്കാതെ മറച്ചു പിടിച്ചാൽ മതി.