കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു

കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു

കുഞ്ഞു പീച്ചിങ്ങ വളർന്നു വരുന്നു. വേറെയും കായയുള്ള പീച്ചിങ്ങ പൂക്കൾ വിടർന്നിരുന്നു. പക്ഷെ അവയെല്ലാം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൊഴിഞ്ഞു പോയി. ഈ പീച്ചിങ്ങ മാത്രമേ വളരാൻ തുടങ്ങിയിട്ടുള്ളു. ഉറുമ്പുകൾ വട്ടം കൂടി നിൽക്കുന്നതിനാൽ ഈ പീച്ചിങ്ങയും കൊഴിഞ്ഞു പോകുമോ എന്ന് ഉറപ്പില്ല. എല്ലാ ചെടികളിലും ഉറുമ്പുകളുടെ ശല്യമുണ്ട്. കീടനാശിനി ഉപയോഗിക്കാൻ മടിയായതിനാൽ അവയെ തുരത്താൻ ബുദ്ധിമുട്ടാണ്. ഈ ഭൂമി അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ എന്ന് സമാധാനിക്കുകയെ വഴിയുള്ളൂ!