പൂന്തോട്ടം മോടിപിടിപ്പിക്കുന്നത് കാണാം!
|പൂന്തോട്ടം മോടിപിടിപ്പിക്കുന്നത് കാണാം!
ഈ പൂന്തോട്ടത്തിന്റെ നടുക്ക് ഒരു പുൽത്തകിടി ഉണ്ടായിരുന്നു. പിന്നീട് അവിടെ കൂടുതൽ ചെടിച്ചട്ടികൾ വെച്ചപ്പോൾ പുല്ല് കുറെ നീക്കം ചെയ്തു. പക്ഷെ മണ്ണിൽ വിത്തുകൾ ഉണ്ടായിരുന്നതിനാൽ പുല്ല് കാടു പിടിച്ച് വളരാൻ തുടങ്ങി. ഇടയ്ക്കിടെ പറിച്ചു കളഞ്ഞിരുന്നെങ്കിലും പുല്ല് വളർന്നു കൊണ്ടേയിരുന്നു.
എന്നാൽ പുല്ല് മൊത്തത്തിൽ മാറ്റി പൂന്തോട്ടം ഒന്ന് മോടിപിടിപ്പിക്കാമെന്ന് വെച്ചു. ചെടിച്ചട്ടികൾ മൊത്തം പുറത്തോട്ട് മാറ്റിയ ശേഷം പുല്ല് മൊത്തമായി ചെത്തി കളഞ്ഞു. മണ്ണിൽ ബേബി ജെല്ലി നിരത്തി. അതിന് മുകളിൽ ഭംഗിയുള്ള വെള്ള കല്ലുകൾ സെക്ഷനുകളായി പാകിയ ശേഷം ചെടിച്ചട്ടികൾ നിരത്തി വെച്ചു. ഇപ്പോൾ പൂന്തോട്ടം കാണാൻ വളരെ സുന്ദരമായിക്കുരുന്നു.