വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്!
|വിടരാൻ വെമ്പുന്ന ചെമ്പരത്തി പൂമൊട്ട്!
ഇത് ഒരു ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി ചെടിയാണ്. ഈ പാതി വിടർന്ന പൂമൊട്ടിന് ഒരു ചുവപ്പ് രാശിയാണുള്ളത്.
എന്നാൽ ഈ ചെടിയിൽ മുൻപ് വിടർന്ന പൂക്കൾക്ക് ഏകദേശം ഓറഞ്ച് നിറമായിരുന്നു. അവയിലൊന്ന് ഇതാ. ഒരു പൂ കൂടി ഈ നിറത്തിൽ ഉണ്ടായിരുന്നു.
ഈ മൊട്ട് പൂർണമായി വിടരുമ്പോൾ ഓറഞ്ച് നിറമാകുമോ അതോ ഈ നിറത്തിൽ തന്നെ തുടരുമോ? അഥവാ കാലാവസ്ഥക്കനുസരിച്ച് പൂക്കളുടെ നിറം മാറുന്നതോണോ? അതോ മണ്ണിലെ ധാതുക്കളുടെ അളവ് മാറുന്നതനുസരിച്ച് നിറം മാറുന്നതാണോ?