കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!

കയ്പ വള്ളികൾ നന്നായി പടർന്ന് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!

കായയുള്ള പൂക്കളും ആണ് പൂക്കളും ഈ വള്ളികളിൽ കാണാം. പരാഗണം കഴിഞ്ഞാൽ കായയുള്ള പൂക്കൾ കവർ കൊണ്ട് പൊതിഞ്ഞു വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മിക്കപ്പോഴും കയ്പ്പക്ക വലുതാകുമ്പോഴേക്കും ധാരാളം പുഴുക്കൾ കായകൾ തിന്നു നശിപ്പിക്കാൻ സാധ്യതയുണ്ട്. കവർ ഇടുന്നത് വഴി ഇത് ഒട്ടൊക്കെ ഒഴിവാക്കാൻ സാധിക്കാറുണ്ട്. കായ നല്ലവണ്ണം വലുതാവുകയെണെങ്കിൽ ചിലപ്പോൾ കവർ മാറ്റി ഇടേണ്ടി വന്നേക്കാം.