ഈ ചെടിയിൽ കോളിഫ്ലവർ നേരത്തെ ഉണ്ടാകാൻ തുടങ്ങി

ഈ ചെടിയിൽ കോളിഫ്ലവർ നേരത്തെ ഉണ്ടാകാൻ തുടങ്ങി

മുൻപ് ഞാൻ വിത്ത് വിതച്ചുണ്ടാക്കിയ കോളിഫ്ലവർ ചെടികളിൽ കോളിഫ്ലവർ ഉണ്ടാകാൻ കുറെ മാസങ്ങൾ എടുത്തിരുന്നു. എന്നാൽ കുഞ്ഞു തൈകൾ വാങ്ങിച്ചു നട്ട ഈ ചെടിയിൽ നേരത്തെ തന്നെ കോളിഫ്ലവർ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. മുൻപ് രണ്ട് തവണയും ചെടികൾ ഇതിലും വളരെ അധികം വളർന്നിട്ടാണ് കോളിഫ്ലവർ ഉണ്ടായത്. എന്നിട്ടും കോളിഫ്ലവർ ചെറുതായിരുന്നു. ഇത്തവണ എത്രെ വലുതാകുമോ എന്തോ? എത്ര കാലമെടുക്കും പൂർണ്ണ വളർച്ചയെത്താൻ എന്നും കാത്തിരുന്ന് കാണാം.