വെയിലിന് ചൂട് കൂടുന്നു, ചെടികൾക്ക് പുതയിടാം

വെയിലിന് ചൂട് കൂടുന്നു, ചെടികൾക്ക് പുതയിടാം

പുതയിടുന്നതിന് ഇംഗ്ലീഷിൽ Mulching എന്നാണ് പറയുന്നത്. ഇവിടെ ഞാൻ പുതയിടുന്നത് കിണറ്റിൽ നിന്ന് പറിച്ചെടുത്ത പായൽ പോലുള്ള ചെടികളുടെ കഷ്ണങ്ങളാണ്. കിണർ വൃത്തിയാക്കിയപ്പോൾ കിട്ടിയത്. മറ്റു കളകളും ചെറിയ കഷ്ണങ്ങളായി പുതയിടലിന് ഉപയോഗിക്കാം. കളകളുടെ വിത്തുകൾ കൂടെയില്ലന്ന് ഉറപ്പ് വരുത്തിയില്ലെങ്കിൽ അടുത്തു തന്നെ ചെടികളുടെ സ്ഥാനം കളകൾ ഏറ്റെടുക്കും. വെറുതെ കളയുന്ന കടലാസ്സു കഷ്ണങ്ങളും പുതയിടലിന് ഉപയോഗിക്കാം. പുതയിടൽ ചൂടുള്ള സമയത്ത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചിലപ്പോൾ ഇടയിൽ കളകൾ വളരുന്നത് തടയാനും ഉപകരിക്കും.