ബസല ചീര വളരുന്നത് കാണാം
|ബസല ചീര വളരുന്നത് കാണാം
ബസല ചീരയെ വള്ളി ചീര എന്നും മലബാർ സ്പിനാക് എന്നും വിളിക്കും. കറുത്ത നിറത്തിലുള്ള വിത്തുകൾ നട്ടും കമ്പ് നട്ടും ബസല ചീര വളർത്താം. ഈ ചെടി മറ്റൊരു സ്ഥലത്തു നിന്ന് വേര് പിടിപ്പിച്ച് കൊണ്ടുവന്നതാണ്. രണ്ട് ചെടികളിൽ ഒന്ന് ഈ വലിയ ചെടി ചട്ടിയിൽ നട്ടു. മറ്റൊന്ന് വേറൊരു സ്ഥലത്തു നിലത്തെ മണ്ണിൽ നാട്ടു. രണ്ടും വളർന്നു തുടങ്ങിയിട്ടുണ്ട്. വള്ളി ചീര എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഇത് പടരുന്ന ചെടിയാണ്. പന്തലിട്ട് വളർത്താൻ സ്ഥലമുണ്ടെങ്കിൽ അങ്ങിനെയും വളർത്താം. ഇവിടെ സ്ഥല പരിമിതിയുള്ളത് കൊണ്ട് കമ്പുകൾ നാട്ടി അതിൽ പടർത്താം എന്ന് വിചാരിക്കുന്നു. ഇത് വള്ളിക്ക് പച്ച നിറമുള്ള ഇനമാണ്. തണ്ടിന് വയലറ്റ് നിറമുള്ളവയും കാണാറുണ്ട്.