ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം

ഈ കാരറ്റ് തൈകളെല്ലാം വിത്ത് വിതച്ച് വളർത്തിയതാണ്. അടിവളം ഇട്ടു കൊടുക്കാൻ മറന്നു പോയെങ്കിലും നല്ല വളക്കൂറുള്ള മണ്ണാണെന്ന് തോന്നുന്നു ചെടികൾക്ക് നല്ല വളർച്ചയുണ്ട്. തണൽ ഇല്ലാത്ത സ്ഥലങ്ങളിൽ പറിച്ച് നട്ട ചെടികളെല്ലാം ശോഷിച്ചു പോയി. ചില ചെടികൾ തണൽ ഉള്ള സ്ഥലത്തേക്ക് പറിച്ചു നട്ടത് തരക്കേടില്ലാതെ വളരുന്നുണ്ട്. കുറച്ചെണ്ണം ചെടിച്ചട്ടിയിലും പറിച്ചു നട്ടു.

ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം
ധാരാളം കാരറ്റ് തൈകൾ വളരുന്നത് കാണാം

അവയും മോശമില്ലാതെ വളരുന്നുണ്ട്. കഴിഞ്ഞ തവണ ചെടിച്ചട്ടികളിൽ മാത്രമാണ് നട്ടത്. അന്ന് ചെടികൾ നന്നായി വളർന്ന് പൂത്തെങ്കിലും, വളരെ ചെറിയ കാരറ്റുകളെ ഉണ്ടായുള്ള. അതുകൊണ്ടാണ് ഇത്തവണ നിലത്തെ മണ്ണിൽ വിതച്ചത്. ഏതായാലും കാരറ്റ് ഉണ്ടാകാനുള്ള സമയമായില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.