എന്തേ ഈ ഗന്ധരാജൻ ചെടികൾ പൂക്കാത്തത്?
|എന്തേ ഈ ഗന്ധരാജൻ ചെടികൾ പൂക്കാത്തത്?
ഈ ഗന്ധരാജൻ ചെടി ഇതു വരെ പൂത്തിട്ടേയില്ല. പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. മിതമായ വളർച്ചയുണ്ട്. നഴ്സറിയിൽ നിന്ന് ചട്ടിയോടെ വാങ്ങിച്ചതാണ്.

ഈ ചെടി നേരത്തെ കണ്ട ചെടിയുടെ ഒപ്പം പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിൽ കൊണ്ടുവന്നതാണ്. പൂക്കാതിരുന്നപ്പോൾ പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. അപ്പോൾ കുറച്ചു പൂക്കൾ ഉണ്ടായി. എന്നാൽ ഇപ്പോൾ കുറെ നാളായി വീണ്ടും പൂക്കൾ ഇല്ലാതെ ആയി. ഇനി മറ്റെവിടെയെങ്കിലും നിലത്തെ മണ്ണിൽ നട്ടു നോക്കണോ എന്ന് ആലോചിക്കുകയാണ്. പക്ഷെ വലിയ ചെടിയായതുകൊണ്ട് വേനൽ അടുത്ത് വരുമ്പോൾ പറിച്ചു നടാൻ ഒരു മടി. ഉണങ്ങി പോകുമോ എന്ന് പേടി.