കുറെ പീച്ചിങ്ങകൾ കൊഴിഞ്ഞു പോയെങ്കിലും ഒരെണ്ണം നന്നായി വളരുന്നുണ്ട്
|കുറെ പീച്ചിങ്ങകൾ കൊഴിഞ്ഞു പോയെങ്കിലും ഒരെണ്ണം നന്നായി വളരുന്നുണ്ട്
മൂന്ന് പീച്ചിങ്ങ ചെടികളിലായി ഇരുപതോളം പീച്ചിങ്ങകൾ ഉണ്ടായെങ്കിലും എല്ലാം വലുതാവുന്നതിന് മുൻപേ കൊഴിഞ്ഞു പോയി. എന്താണ് കാരണമെന്ന് പിടികിട്ടുന്നില്ല. അങ്ങനെയിരിക്കുമ്പോളാണ് ഈ ഒരെണ്ണം മാത്രം തരക്കേടില്ലാതെ വലുതാകുന്നുണ്ട്. മുപ്പത് സെന്റിമീറ്റർ നീളമായി. കുറച്ചുകൂടി വളരുമോ എന്ന് നോക്കാം എന്ന് വെച്ചു. കാരണം പീച്ചിങ്ങ കറിവെക്കുമ്പോൾ തൊലി ചെത്തി കളഞ്ഞാൽ കാര്യമായൊന്നും കാണില്ല.
