മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ

പൊതുവെ ഞാൻ അധികവും പച്ചക്കറി കൃഷിയിലാണ് താത്പര്യമെടുക്കുന്നത്. എന്നാൽ റോസ് പൂക്കൾ എന്നും എനിക്ക് വലിയ ഇഷ്ടമാണ്. നാടൻ റോസ് ചെടിയിലാണ് പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കുന്നത്. ഇത്തവണ ചെറിയ പൂക്കളാണ്. ചുവപ്പ് നിറത്തിലുള്ള പൂവ് ഗ്രാഫ്ട് ചെയ്ത ചെടിയിലാണ്. അത്തരം രണ്ടു ചെടികൾ നഴ്സറിയിൽ നിന്ന് വാങ്ങിച്ചതാണ്. ക്രീം നിറത്തിലുള്ളതും ഗ്രാഫ്ട് ചെയ്ത ചെടിയാണ്, നഴ്സറിയിൽ നിന്ന് വാങ്ങിച്ചത്. അവയുടെ വളർച്ച നന്നേ കുറവാണ്. നാടൻ റോസ് ചെടികൾ നന്നായി വളരുന്നുണ്ട്. കമ്പ് വെട്ടി നട്ട് മറ്റു സ്ഥലങ്ങളിലും നല്ലവണ്ണം വളരുന്നുണ്ട്.

മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ
മൂന്ന് നിറത്തിലുള്ള റോസാ പൂക്കൾ അടുത്തടുത്ത ചെടിച്ചട്ടികളിൽ