പന പോലെ വളർന്നിട്ടും ഈ ടിഷ്യു കൾച്ചർ വാഴകൾ എന്തെ കുലയ്ക്കാത്തെ?
|പന പോലെ വളർന്നിട്ടും ഈ ടിഷ്യു കൾച്ചർ വാഴകൾ എന്തെ കുലയ്ക്കാത്തെ?
നഴ്സറിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ പെനിസിലിന്റെ വണ്ണമേ ഉണ്ടായിരുന്നുള്ളു, കുഞ്ഞു പേപ്പർ കപ്പിലെ മണ്ണിലായിരുന്നു വളർന്നിരുന്നത്. ആറു മാസത്തിൽ കുലയ്ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ എട്ട് മാസമായി, ഏകദേശം രണ്ടാൾ പൊക്കവുമായി. ഇനി എത്ര നാൾ കാത്തിരിക്കണമോ ആവോ. തൈകൾക്ക് തന്നെ രണ്ട് അടിയിൽ അധികം പൊക്കമായി. കുറെ തൈകൾ വളരുന്നത് കൊണ്ടാണോ കുലയ്ക്കാൻ വൈകുന്നത്? അതോ വളം പോരാഞ്ഞോ? ഏതായാലും കാത്തിരിക്കുകയല്ലാതെ വഴിയൊന്നുമില്ലല്ലോ. ഇടക്ക് തോന്നും വാക്കുള്ളിൽ കുല വളരുന്നുണ്ടോ എന്ന് നോക്കാൻ ഒരു സ്കാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന്!
