ചെടി ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയർ ചെടി വള്ളി നീട്ടി
|ചെടി ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയർ ചെടി വള്ളി നീട്ടി

ചെടി ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയർ ചെടി വള്ളി നീട്ടി തുടങ്ങി. ഇനിയിപ്പോൾ എങ്ങോട്ട് പടരും? അടുത്തുള്ള വലിയ ചെടി ചട്ടിയിൽ കോളിഫ്ലവർ ചെടിയുടെ കൂടെ ഒരു കമ്പ് കാണാം. അത് ഒരു മുരിങ്ങ ചെടിയാണ്. തല്ക്കാലം അതിലേക്ക് പടർത്താം എന്ന് വെക്കുന്നു. അത് കഴിയുമ്പോൾ അടുത്തുള്ള ചെറു മതിലേക്കും ആവാം. ഇത് സാധാരണ അച്ചിങ്ങ പയർ അല്ല. പയറിന് ഒരു വയലറ്റ് വരയുണ്ടാകും. മൂപ്പെത്തിയ വിത്തുകൾക്ക് കറുത്ത നിറമാണ്.