ഗന്ധരാജൻ പൂ വിരിഞ്ഞു…
|ഗന്ധരാജൻ പൂ വിരിഞ്ഞു…

ഗന്ധരാജൻ പൂ വിരിഞ്ഞു… എന്ന പാട്ടിലെ വരികൾ ഓർമിപ്പിച്ചു കൊണ്ട് ഇതാ ഒരു ഗന്ധരാജൻ പൂ വിടർന്നിരിക്കുന്നു. പേര് പോലെത്തന്നെ ഇതിന്റെ നറുമണം കാറ്റിൽ പടരുന്നുണ്ട്. ഈ ചെടിയിൽ ഇത് വരെ പൂക്കൾ കണ്ടിരുന്നില്ല. ഇന്ന് ഈ പൂ കണ്ടപ്പോൾ ഞാൻ കരുതി ആദ്യത്തേതാണെന്ന്. പക്ഷെ ഒരു വാടി ഉണങ്ങിയ പൂ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. എങ്ങനയോ ആ പൂ വിടർന്നത് ഞാൻ കണ്ടിരുന്നില്ല.