വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം

വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം

വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം
വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം

കഴിഞ്ഞ തവണ നട്ട മല്ലി ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്തു. കുറെ മല്ലി വിത്തുകൾ കിട്ടി. ആ മല്ലി വിത്തുകൾ ഇന്നലെ വെള്ളത്തിൽ കുതിർത്താൻ വെച്ചു. ഇന്ന് അവയെടുത്ത് നടാൻ തുടങ്ങുകയാണ്. നാല് ചെടി ചട്ടികളിലായി നടാമെന്ന് വെച്ചു. കഴിഞ്ഞ തവണ വിത്ത് മല്ലി വാങ്ങിച്ചാണ് നട്ടത്. ഇത്തവണ ഇങ്ങനെ ഒരു പരീക്ഷണം ആവാം എന്ന് കരുതി. രണ്ടാം തലമുറ മല്ലി ചെടികൾ കിട്ടുമോ എന്ന് നോക്കാം.