വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം!
|വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം!
രണ്ട് ഹൈബ്രിഡ് പപ്പായ തൈകൾ നടാൻ ഒരുങ്ങുകയാണ്. നല്ല തടം എടുത്ത് കരിയിലയും കിച്ചൻ വേസ്റ്റും കുത്തി നിറച്ചു. എന്നിട്ട് സ്വല്പം മണ്ണുമിട്ടു. അതിന് മുകളിൽ ചെറിയ കുഴി ഉണ്ടാക്കി പപ്പായ തൈകൾ നട്ടു. നല്ലവണ്ണം വെള്ളവും ഒഴിച്ച് കൊടുത്തു. ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലത്താണ് നടുന്നത് എന്ന് ഓർക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കന്നാസിൽ വെള്ളം എത്തിച്ചാണ് നനക്കുന്നത്. അപ്പോൾ തടത്തിലുള്ള കരിയില അടിവളം ആയി മാത്രമല്ല, ഒരു താൽക്കാലിക ജല സ്രോതസ്സ് ആയും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മണ്ണിലെ ഈർപ്പം പെട്ടന്ന് ഉണങ്ങി പോകാതെ സൂക്ഷിക്കും. തണലായും ഉണങ്ങിയ വാഴയിലയുടെ കഷ്ണങ്ങളാണ് ഉപയോഗിച്ചത്. അത് ചെടി വേരോടി കഴിഞ്ഞാൽ എടുത്ത് മാറ്റും. വേനലിൽ തീ പിടുത്തം ഒഴിവാക്കാൻ കരിയില കത്തിക്കുന്നത് ഒഴിവാക്കണമെന്ന് നേരത്ത പറഞ്ഞിരുന്നല്ലോ. കരിയില കൂട്ടിയിട്ട് കത്തിക്കുമ്പോൾ വായു മലിനീകരണത്തിന് പുറമെ, മണ്ണിലെ ഉപകാരപ്രദമായ സൂക്ഷ്മാണുക്കളും മണ്ണിരകളും നശിച്ചു പോകുകയും ചെയ്യാം.