ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു!
|ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു!

വെയിലിന് ചൂട് കൂടിയതോടെ പറമ്പിൽ നട്ട മുളക് ചെടികളെല്ലാം വാടി കരിഞ്ഞു പോയി. എന്നാൽ കുറച്ചെണ്ണം നേരത്തെ വീടിനടുത്തുള്ള ചെടി ചട്ടികളിലേക്ക് മാറ്റിയിരുന്നു. ദിവസവും ഒന്നോ രണ്ടോ നേരം നനക്കുന്നത് കൊണ്ട് അവയെല്ലാം തഴച്ചു വളരുന്നുണ്ട്. നന്നായി കായ്ക്കുന്നുമുണ്ട്. മുൻപൊക്കെ ചെടി ചട്ടികളിൽ നട്ട മുളക് ചെടികൾ കായ്ച്ചിരുന്നില്ല. ഇത് പാക്കറ്റിൽ വാങ്ങിച്ച മുളക് വിത്തുകൾ നട്ടുണ്ടാക്കിയ ചെടികളാണ്. നല്ല വിളവ് തരുന്നുണ്ട്.