എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ്
|എന്റെ ആദ്യത്തെ കാരറ്റ് വിളവെടുപ്പ്

കാരറ്റ് ചെടികൾ വളരാൻ തുടങ്ങിയിട്ട് കുറച്ച് നാളായതുകൊണ്ട് രണ്ടെണ്ണം സാംപ്ലിന് പറിച്ചു നോക്കാം എന്ന് വെച്ചു. കുറച്ചു ഭാഗത്ത് മണ്ണ് നീങ്ങി കിടന്നിരുന്നതിനാൽ കാരറ്റിന്റെ കുറച്ചു ഭാഗം മണ്ണിന് പുറത്ത് കാണാമായിരുന്നു. ആ ഭാഗത്ത് വെയിൽ കൊള്ളുന്നത് കൊണ്ടാകണം, പച്ച നിറം കാണാനുണ്ട്. മണ്ണ് കട്ടി കൂടിയതും ഉണങ്ങിയതും കൊണ്ടായിരിക്കാം കാരറ്റിന് താഴേക്ക് വളരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നു, താഴെ ഭാഗം നേർത്തു പോകുന്നത് കാണാം.