ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ!
|ഗന്ധരാജനെ ചുറ്റിപ്പടർന്ന് മോർമോഡിക്ക പുഷ്പങ്ങൾ!

വലിയ പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിൽ വളരുന്ന ഗന്ധരാജൻ ചെടിയെ കാണാനില്ലെന്ന് തന്നെ പറയാം. അടുത്തുള്ള പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന മോർമോഡിക്ക ചെടി ഗന്ധരാജന് ചുറ്റും പടർന്ന് കയറിയിരിക്കുന്നു. ഇനിയിപ്പോൾ മോർമോഡിക്ക സ്വല്പം പ്രൂൺ ചെയ്തില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ഗന്ധരാജന് സൂര്യപ്രകാശം പോലും കിട്ടുമോ എന്ന് സംശയമാണ്. അത്രക്കാണ് മോർമോഡിക്ക പടർന്ന് കയറുന്നത്. നല്ലവണ്ണം പുഷ്പിക്കുന്നത് കൊണ്ട് പ്രൂൺ ചെയ്യാനും മടി. ഗന്ധരാജനാണെങ്കിൽ പുഷ്പിക്കാനും മടി. വല്ലപ്പോഴുമാണ് ഒരു പൂ ഉണ്ടാകുന്നത്.