പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ
|പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ
വേനലിന്റ ശക്തി കൊണ്ട് പറമ്പിൽ നട്ട വെണ്ട വിത്തുകളിൽ ഒരെണ്ണം മാത്രമേ മുളച്ചുള്ള, അതും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങി പോയി. എന്നാൽ വീട്ടു മുറ്റത്ത് ചെടി ചെടികളിൽ നട്ട വെണ്ട വിത്തുകൾ എല്ലാം തന്നെ മുളച്ചു, നന്നായി വളരുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല, ജല ലഭ്യത തന്നെ. ചെടി ചട്ടികളിൽ ആയിട്ട് പോലും നല്ല ഉഷാറായി വളരുന്നുണ്ട്. ദിവസവും ഒന്നോ രണ്ടോ നേരം നനക്കാറുണ്ട്. ഇത്രയും ദിവസം കുറച്ച് സമയം മാത്രം വെയിൽ കിട്ടുന്ന സ്ഥലത്തായിരുന്നു വേനലിനെ പേടിച്ച് ചട്ടികൾ വെച്ചിരുന്നത്. ഇന്ന് മുഴുവൻ സമയവും വെയിൽ കിട്ടുന്നിടത്തേക്ക് മാറ്റി നോക്കി. ചെടികളുടെ വളർച്ചക്ക് സൂര്യ പ്രകാശവും ആവശ്യമാണല്ലോ.