പുതിയ പപ്പായ ചെടി ഉഷാറായി!
|പുതിയ പപ്പായ ചെടി ഉഷാറായി!
എന്റെ പഴയ പപ്പായ ചെടി പല തവണ പ്രൂൺ ചെയ്തു കഴിഞ്ഞതാണ്. ഇനി എത്ര കായ്ക്കും എന്ന് ഉറപ്പില്ലാത്തതിനാൽ മറ്റൊരിടത്ത് പുതിയ പപ്പായ ചെടി നട്ടു വളർത്തിയതാണ്. കടുത്ത വേനലായിട്ടും ചെടി പിടിച്ചു നിൽക്കുന്നുണ്ട്. പക്ഷെ പെട്ടന്നൊന്നും കായ്ക്കാനാകും എന്ന് തോന്നുന്നില്ല. ചിലപ്പോൾ ചില പപ്പായ ചെടികളിൽ ആണ് പൂക്കൾ മാത്രമേ കാണാറുള്ളു. ചിലപ്പോൾ ആദ്യം ആദ്യം ആണ് പൂക്കൾ മാത്രവും പിന്നീട് കായയുള്ള പൂക്കളും കാണാറുണ്ട്. ഇത് ഏത് തരമാണെന്ന് കാത്തിരുന്ന് കാണാം.