മാവിൻ പൂക്കളെല്ലാം കൊഴിഞ്ഞു പോയി!

മാവിൻ പൂക്കളെല്ലാം കൊഴിഞ്ഞു പോയി!

ഈ ഓൾ സീസൺസ് ഒട്ടു മാവ് കഴിഞ്ഞ മാസം സീസൺ വൈകി പൂത്തിരുന്നു. കുറച്ച് വളരെ ചെറിയ ഉണ്ണി മാങ്ങകളും ഉണ്ടായി. പക്ഷെ വേനലിന്റെ ശക്തിയിൽ എല്ലാ പൂക്കളും കരിഞ്ഞു പോയി. ഉണ്ണി മാങ്ങകൾ കൊഴിഞ്ഞും പോയി. ഇപ്പോൾ മാവ് പഴയ സ്ഥിതിയിൽ ആയി. ഭാഗ്യത്തിന് മാവ് കരിഞ്ഞു പോയില്ല. കഴിഞ്ഞ ദിവസം ഒരു വേനൽ മഴയും കിട്ടി. ഇനി പിടിച്ചു നിൽക്കുമെന്നും അടുത്ത സീസണിൽ കായ്ക്കുമെന്നും ഉള്ള ശുഭ പ്രതീക്ഷ നിലനിർത്തുന്നു.