നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു!

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു!

ഈ മുളക് ചെടി നന്നായി കായ്ക്കുമായിരുന്നു. വേനലായപ്പോൾ ഇലകളെല്ലാം വാടി പോയി. ചെടി ഏകദേശം നശിച്ച പോലെയായി. വെട്ടിക്കളയാൻ തുടങ്ങിയതാണ്. അപ്പോൾ വിചാരിച്ചു ചില്ലകൾ മാത്രം നിലനിർത്തി നനച്ചു നോക്കിയാലോ എന്ന്.

നന്നായി പ്രൂൺ ചെയ്ത മുളക് ചെടി വളർന്നു വരുന്നു!

ഇലകൾ ഇല്ലാത്തപ്പോൾ ബാഷ്പീകരണം വഴിയുള്ള ജല നഷ്ടം കുറവായിരിക്കുമല്ലോ. ശിശിരത്തിൽ ഇല പൊഴിയുന്ന മരങ്ങളെ ഓർത്തു. ഇപ്പോൾ ഒരു വേനൽ മഴ കൂടി കിട്ടിയപ്പോൾ ചെടി തളിർത്തു വരുന്നുണ്ട്. കണ്ടിട്ട് ആരോഗ്യമുള്ള ഇലകളാണ്. ഇനി വളർന്ന് വീണ്ടും കായ്ക്കുമോ എന്ന് നോക്കാം. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.