ഇന്നത്തെ കാരറ്റ് വിളവെടുപ്പ്!
|ഇന്നത്തെ കാരറ്റ് വിളവെടുപ്പ്!
ഇന്നത്തെ കാരറ്റ് വിളവെടുപ്പ് ഇതാ. കടയിൽ നിന്ന് വാങ്ങുമ്പോൾ കാരറ്റുകൾ എല്ലാം ഏകദേശം ഒരേ വലുപ്പവും നിറവുമാണ് കാണാറ്. എന്നാൽ വീട്ടിലെ വിളവെടുപ്പിൽ അങ്ങിനെ കണ്ടില്ല. പല വലുപ്പത്തിലും സ്വല്പം നിറ വ്യെത്താസത്തിലും കാണുന്നു. പച്ച നിറം കാണുന്നത് മണ്ണ് നീങ്ങി കിടന്ന ഭാഗത്താണ്. സൂര്യ പ്രകാശം കിട്ടിയപ്പോൾ അവിടെ ക്ലോറോഫിൽ ഉണ്ടായി എന്ന് വേണം കരുതാൻ. വെയിലത്ത് നിൽക്കുന്ന കോലിയോസ് ചെടികളിൽ ഇലകളിൽ കൂടുതൽ പച്ച നിറം ഇങ്ങനെയാണ് ഉണ്ടാകാറ് എന്ന് വായിച്ചിട്ടുണ്ട് .
പറിച്ചെടുത്ത ഉടനെ മണ്ണ് കഴുകി കളഞ്ഞപ്പോൾ ഇങ്ങനെയായിരുന്നു കാരറ്റ് ചെടികൾ. പിന്നെ ഇലകൾ എല്ലാം നീക്കി കുഞ്ഞു വേരുകൾ കളഞ്ഞ് നന്നായി കഴുകിയപ്പോൾ ഉള്ള വിഡിയോ ക്ലിപ്പാണ് നേരത്തെ കണ്ടത്.