ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഉണ്ടായി!

ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഉണ്ടായി!

ഇത് വരെ എനിക്ക് രണ്ടോ മൂന്നോ കാപ്സികമെ ഉണ്ടായി കിട്ടിയിട്ടുള്ളു. അവയെല്ലാം വളരെ ചെറുതായിരുന്നു. ഇപ്പോൾ ആദ്യമായി ഒരു മുഴുത്ത കാപ്സിക്കം ഏകദേശം പറിക്കാറായി വരുന്നു. ഈ ചെടി കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്തിൽ നിന്ന് ഉണ്ടായതാണ്. അവയിൽ പറമ്പിൽ നട്ട കുറെ എണ്ണം ഉണങ്ങി പോയി, ചിലവ മുരടിച്ചു നില്പുണ്ട്. പൂക്കുമെങ്കിലും കായ്ക്കുന്നില്ല. വീടിനടുത്ത് ചെടി ചട്ടികൾ മാറ്റി നട്ട നാല് ചെടികൾ വളരുന്നുണ്ട്, നന്നായി വെള്ളവും വളവും കിട്ടുന്നതിനാൽ. വളമായി കിച്ചൻ വേസ്റ്റ് മാത്രമാണ് ഇടയ്ക്കിടെ ഇട്ടു കൊടുക്കുന്നത്. ചെറിയ മൺ കോരികൊണ്ട് മണ്ണ് മാറ്റി വളം ഇട്ട ശേഷം മേലെ വീണ്ടും മണ്ണ് ഇട്ടു കൊടുക്കും. കമ്പോസ്റ് ഉണ്ടാക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്. ഈ ചെടിയിൽ ഒരു കാപ്സിക്കം കൂടി മറുവശത്ത് വളർന്നു വരുന്നുണ്ട്. മറ്റ് ചെടികൾ പൂക്കാൻ തുടങ്ങുന്നേ ഉള്ളൂ.

മുഴുത്ത കാപ്സിക്കം