ഒട്ടുമാവിൻ തൈ നന്നായി വളരുന്നു, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും!

ഒട്ടുമാവിൻ തൈ നന്നായി വളരുന്നു, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും!

ഈ ഗ്രാഫ്ട് ചെയ്ത മാവിൻ തൈ തുടക്കത്തിൽ ഒരു പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിലാണ് നട്ടിരുന്നത്. വളർച്ച പോരാഞ്ഞതിനാൽ മുറ്റത്തെ ടൈലുകളിൽ ഒരു ഭാഗം നീക്കം ചെയ്തത് അവിടത്തെ മണ്ണിൽ നട്ടു. അതിന് ശേഷം തൈ തഴച്ചു വളരാൻ തുടങ്ങി. ഒട്ടുമാവിൻ തൈ കാണുമ്പോളൊക്കെ എന്റെ കൊച്ചു മകൻ ചോദിക്കും, ഈ മാവ് എന്തെ കായ്ക്കാത്തത് എന്ന്. ഞാൻ എന്റെ സ്ഥിരം ഉത്തരവും കൊടുക്കും, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും. ഞങ്ങൾ രണ്ടു പേരും പ്രതീക്ഷയോടെ കാത്തിയ്ക്കുന്നു!

ഒട്ടുമാവിൻ തൈ നന്നായി വളരുന്നു, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും!