ശേഷിക്കുന്ന ഗ്രോ ബാഗുകളിൽ നന്നായി വളരുന്ന കറിവേപ്പിൻ ചെടികൾ
|ശേഷിക്കുന്ന ഗ്രോ ബാഗുകളിൽ നന്നായി വളരുന്ന കറിവേപ്പിൻ ചെടികൾ
പ്ലാസ്റ്റിക് നിർമാർജ്ജന ദൗത്യത്തിൻറെ ഭാഗമായി, ഉണ്ടായിരുന്ന ഗ്രോ ബാഗുകൾ ഒട്ടു മുക്കാലും ഒഴിവാക്കി. എന്നാൽ ഈ രണ്ടെണ്ണം മാത്രം ഒഴിവാക്കാൻ പറ്റിയില്ല. അതിലുള്ള കറിവേപ്പിൻ ചെടികൾ നന്നായി വളരുന്നത് കൊണ്ട് തന്നെ. ഇപ്പോൾ പറിച്ചു നട്ടാൽ രണ്ടും മിക്കവാറും ഉണങ്ങി പോകാൻ സാധ്യതയുള്ളതിനാൽ ധൈര്യമില്ല. നല്ലവണ്ണം മഴ പെയ്തു തുടങ്ങിയാൽ പറിച്ച് മണ്ണിൽ നട്ടാലോ എന്ന് ആലോചിക്കുന്നു. അപ്പോൾ ഗ്രോ ബാഗ് നിർമാർജ്ജനം പൂർണ്ണമാകും. ഇന്ന് കാലവർഷം ലക്ഷദ്വീപിൽ എത്തി എന്ന് വായിച്ചു. എന്നാണാവോ ഇങ്ങോട്ടെത്തുന്നത് എന്ന് കാത്തിരിക്കുന്നു. എന്നിട്ട് വേണം ഈ കറിവേപ്പിൻ ചെടികൾ പറിച്ചു നടാൻ.