പീച്ചിക്ക് പടരാൻ നേന്ത്ര വാഴ!
|പീച്ചിക്ക് പടരാൻ നേന്ത്ര വാഴ!
ഈ പറമ്പിൽ പീച്ചിക്ക് പടരാൻ പറ്റിയ സ്ഥലമൊന്നും കണ്ടില്ല. എന്നാൽ നേന്ത്രവാഴച്ചുവട്ടിൽ ആകട്ടെ പീച്ചി നടൽ എന്ന് കരുതി. പീച്ചി വള്ളി അതാ നേന്ത്ര വാഴയിലേക്ക് പടരാൻ തുടങ്ങി. അടുത്തുള്ള വേറൊരു നേന്ത്രവാഴ കൂട്ടത്തിൽ പീച്ചി വള്ളികൾ പടരന്നുണ്ട്. ആ കൂട്ടത്തിലെ പ്രധാന വാഴ വേനലിൽ ഉണങ്ങിയെങ്കിലും നാല് വലുപ്പമുള്ള തൈകൾ വളർന്നുവരുന്നുണ്ട്. അവയിലാണ് പീച്ചി വള്ളികൾ പടരുന്നത്. ചെലവില്ലാത്ത ഒരു സഹകരണം! പീച്ചി മൊട്ടിട്ടു തുടങ്ങിയിട്ടുണ്ട്. അടുത്ത് തന്നെ കായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ നല്ല മഴയാണ്. മഴയുടെ സംഗീതവും നിങ്ങൾക്ക് കേൾക്കാം!