അവസാനം വയലറ്റ് വരയൻ പയർ പ്രൂൺ ചെയ്തു. ഇനി വീണ്ടും വളരുമോ?
|അവസാനം വയലറ്റ് വരയൻ പയർ പ്രൂൺ ചെയ്തു. ഇനി വീണ്ടും വളരുമോ?
കാടു പിടിച്ചു വളർന്നിട്ടും വയലറ്റ് വരയൻ പയർ ഇത് വരെ കായ്ച്ചില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ ഉണ്ടായെങ്കിലും എല്ലാം കൊഴിഞ്ഞു പോയി. കൃത്രിമ പരാഗണം ചെയ്തിട്ടും കാര്യമുണ്ടായില്ല. അടുത്തുള്ള ചെടിച്ചട്ടികളിലെ ചെടികളെയെല്ലാം മൂടിക്കളഞ്ഞതിനാൽ ചിലതെല്ലാം ഉണങ്ങി പോയി. അപ്പോൾ നിവർത്തിയില്ലാതെ ആദ്യം ചെറുതായൊന്ന് പ്രൂൺ ചെയ്തു നോക്കി. ഫലമൊന്നുമുണ്ടായില്ല. ഇപ്പോൾ നന്നായി പ്രൂൺ ചെയ്ത് വെച്ചിരിക്കുകയാണ്. കുറ്റികൾ മാത്രമേ ബാക്കിയുള്ളു. മറ്റു ചെടികൾക്ക് ആശ്വാസമായിക്കാണും, വായുവും വെളിച്ചവും കിട്ടുമല്ലോ. ഇനി ഈ കുറ്റികൾ വീണ്ടും വളരുമോ എന്ന് കാത്തിരിക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം. ഇത്രയും നാളത്തെ വളര്‍ച്ച കാണിക്കുന്ന വിഡിയോകൾ അടുത്തതായി കാണാം.