കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ!
|കുഞ്ഞു പേര ചെടിയിൽ ധാരാളം കൊച്ചു പേരക്കകൾ!
ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി കഴിഞ്ഞ കൊല്ലം നട്ടതാണ്. ഇതിനിടയിൽ രണ്ട് തവണ പൂത്തിരുന്നു. എന്നാൽ എല്ലാ പൂക്കളും കൊഴിഞ്ഞു പോയി. ഇപ്പോൾ ആദ്യമായാണ് കൊച്ചു പേരക്കകൾ ഉണ്ടാകുന്നത്. ഇനി ഇവ കൊഴിഞ്ഞു പോകില്ലെന്നും, ഇത്തവണ കുറച്ച് നല്ല പേരക്കകൾ കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഒപ്പം മറ്റൊരിടത്ത് നട്ട വെരിഗേറ്റഡ് പേര ചെടി ഇത് വരെ പൂത്തിട്ടില്ല. അതും ഗ്രാഫ്ട് ചെയ്ത ചെടിയാണ്.