പ്രൂൺ ചെയ്ത മുളക് നന്നായി കായ്ക്കാൻ തുടങ്ങിയപ്പോൾ!
|പ്രൂൺ ചെയ്ത മുളക് നന്നായി കായ്ക്കാൻ തുടങ്ങിയപ്പോൾ!
ഈ മുളക് ചെടി ഏതാനും മാസങ്ങൾ മുൻപ് പറിച്ചു കളയാൻ പോയതാണ്, ഇലകൾ മുഴുവൻ കേടു വന്നു പോയത് കൊണ്ട്. എന്നാൽ മുഴുവൻ പറിച്ചു കളയാതെ ചില്ലകൾ മാത്രം വെട്ടി കളഞ്ഞാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ച് അങ്ങനെ ചെയ്തു. ചെറുതായി മഴ പെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ചെടി നന്നായി തഴച്ചു വളരാൻ തുടങ്ങി. ധാരാളം പൂക്കളും കായകളും ഉണ്ടാകാൻ തുടങ്ങി. എനിക്ക് അപൂർവമായി മാത്രമേ നല്ലവണ്ണം കായ്ക്കുന്ന മുളക് ചെടികൾ ഉണ്ടാകാറുള്ളൂ.
മിക്കവയും ഇലകൾ ചുരുണ്ട് കാര്യമായി കായ്ക്കാതെ നിൽക്കുകയാണ് പതിവ്. ഒരു തവണ പറിച്ചെടുത്ത മുളകുകളാണ് ഈ കാണുന്നത്. ഇതിന് ശേഷം ഒരു തവണ കൂടി ഇങ്ങനെ മുളകുകൾ പറിച്ചെടുത്തു. ഇനിയും പൂക്കളും കായകളും ബാക്കിയുണ്ട്!