നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി!

നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി!

ഓരോ തവണ ഉയരം ഏകദേശം പണ്ട്രൻഡ് അടിയിൽ കൂടുമ്പോൾ ഈ പപ്പായ മരം പ്രൂൺ ചെയ്യാറുണ്ട്. ഉയരം കൂടിയാൽ പപ്പായ പറിക്കാൻ ബുദ്ധിമുട്ടാവും, ഇലകൾ അടുത്ത പറമ്പിലേക്ക് വീഴുകയും ചെയ്യും. ചിലപ്പോൾ വളർച്ച മുരടിക്കുമ്പോൾ കായകൾ നന്നേ ചെറുതാവും. ഇതൊക്കെയാണ് പ്രൂൺ ചെയ്യാനുള്ള എന്റെ കാരണങ്ങൾ. മുൻപൊക്കെ ഏകദേശം നാലടി വെച്ചാണ് മുറിക്കാറുള്ളത്. ഇത്തവണ മൂന്നടിയിൽ താഴെ വെച്ചാണ് മുറിച്ചത്. എന്നാൽ നന്നായി വളരുന്നുണ്ട്. ഒരുപാട് ശിഖരങ്ങൾ ഉണ്ടായാൽ രണ്ടോ മൂന്നോ മാത്രമേ നിർത്താറുള്ള. ചെറിയ ശിഖരങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നുള്ളി കളയും. ഓരോ തവണ പ്രൂൺ ചെയ്യുമ്പോളും ഉണങ്ങി പോകുമോ എന്ന സംശയം മനസ്സിൽ ഉണ്ടാകും. പക്ഷെ പ്രൂൺ ചെയ്യാതിരിക്കാൻ നിവർത്തിയില്ലാത്തതിനാലാണ് ക്രമമായി പ്രൂൺ ചെയ്യുന്നത്. മഴക്കാലത്തിന് തൊട്ടു മുൻപാണ് പ്രൂൺ ചെയ്യാൻ നല്ലതെന്ന് തോന്നുന്നു.