ഈ പേരക്കകൾ പറിക്കാറായോ?

ഈ പേരക്കകൾ പറിക്കാറായോ?

ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി, കഴിഞ്ഞ കൊല്ലം രണ്ട് മൂന്ന് തവണ പൂത്തിരുന്നെങ്കിലും കായകളെല്ലാം പെട്ടന്ന് കൊഴിഞ്ഞു പോയി. ഇതിനടുത്തുള്ള ഗ്രാഫ്ട് ചെയ്ത കൊച്ചു പ്ലാവിനും അതുപോലെ തന്നെ ആയിരുന്നു. എന്നാൽ ഇത്തവണ പൂത്തപ്പോൾ ആറു പേരക്കകൾ വലുതായി വരുന്നുണ്ട്. പഴുത്തിട്ടില്ലെന്ന് കണ്ടാൽ അറിയാം. എന്നാൽ മൂപ്പത്തിയാൽ പേരക്കകൾ പഴുക്കാതെയും ചെറുപ്പത്തിൽ കഴിക്കാറുണ്ട്. മധുരം കുറവായിരിക്കുമെങ്കിലും എനിക്ക് ഇഷ്ടമായിരുന്നു. ഇതിപ്പോൾ വേറൊരു ഇനമായതു കൊണ്ട് മൂപ്പെത്തിയോ എന്ന് അറിയാൻ പറ്റുന്നില്ല. എണ്ണത്തിൽ കുറവായതിനാൽ പരീക്ഷണാർത്ഥം പറിച്ചു നോക്കാനും തോന്നുന്നില്ല! കുറച്ചു കൂടി കാത്തിരിക്കാം എന്ന് വിചാരിക്കുന്നു. പക്ഷെ ഒരു പ്രശനം, പെട്ടന്ന് പഴുത്താൽ, ഞാൻ കാണുമ്പോളേയ്ക്കും ചിലപ്പോൾ കിളികൾ തീർത്തേക്കും!