ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ!
|ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ!
ചൈനീസ് ക്രോട്ടൺ വീണ്ടും ഒറ്റ ദിവസത്തെ വെയിലിൽ വാടി തളർന്നിരിക്കുന്നു. ഇന്നലെ വാടി തളർന്ന ശേഷം വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇന്ന് രാവിലെ നല്ല ഉഷാറായി നിന്നിരുന്നതാണ്. ഇന്നിതാ നല്ല വെയിലായപ്പോൾ വീണ്ടും വാടി. തൊട്ടടുത്ത ചെടിച്ചട്ടിലെ ചെടിക്ക് ഇതുപോലെ വാട്ടമില്ല. ഇന്ന് വൈകീട്ട് നല്ലവണ്ണം നനച്ചിട്ടുണ്ട്. നാളെ രാവിലെ ചെടിക്ക് നല്ല ഉണർവുണ്ടാകും. എനിക്ക് തോന്നുന്നത് ചൈനീസ് ക്രോട്ടൺ ചെടിക്ക് തീരെ വെള്ളം സംഭരിച്ചു വെക്കാനുള്ള കഴിവില്ലെന്നാണ്. അല്ലെങ്കിൽ ഒരേ പരിചരണം ലഭിക്കുന്ന തോട്ടത്തിലെ മറ്റു ചെടികൾ ഒന്നും വാടാത്തപ്പോൾ ഈ ചൈനീസ് ക്രോട്ടൺ മാത്രം എന്തെ വാടുന്നത്?