ചെറിയ ചെടിച്ചട്ടിയിൽ വളരുന്ന ക്യാപ്സിക്കം കായ്ച്ചു നിൽക്കുന്നു
|ചെറിയ ചെടിച്ചട്ടിയിൽ വളരുന്ന ക്യാപ്സിക്കം കായ്ച്ചു നിൽക്കുന്നു
ഈ ക്യാപ്സിക്കം ചെടി കറി വെക്കാൻ വാങ്ങിച്ച ക്യാപ്സിക്കത്തിന്റെ വിത്ത് നട്ടുണ്ടാക്കിയതാണ്. കുറെ ചെടികൾ ഉണങ്ങി പോയി. കുറെ മറ്റുള്ളവർക്ക് കൊടുത്തുവിട്ടു. ചിലത് നേരത്തെ കായ്ച്ച ശേഷം ഉണങ്ങി പോയി. ഈ ചെടിയും നേരത്തെ കായ്ച്ചിരുന്നു. മൂന്ന് ക്യാപ്സിക്കം ഉണ്ടായി. അതിന് ശേഷം കുറെ നാളത്തേക്ക് പൂക്കൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മഴ പെയ്തപ്പോൾ വീണ്ടും വളരാനും, പൂത്ത് കായ്ക്കാനും തുടങ്ങി. ഇപ്പോൾ ഒരു മീഡിയം വലുപ്പത്തിലുള്ള ക്യാപ്സിക്കവും, ഒരു കുഞ്ഞു ക്യാപ്സിക്കവും വളരുന്നുണ്ട്. ഒരെണ്ണം വിത്തിന് നിർത്തിയാലോ എന്ന് ആലോചിക്കുന്നു. വാങ്ങുന്ന മിക്ക ക്യാപ്സിക്കത്തിലും നല്ല വിത്തുകൾ കാണാറില്ല. വിത്ത് വാങ്ങി നട്ടാലും എപ്പോഴും മുളക്കാറുമില്ല. പക്ഷെ ഇത് വരെ ക്യാപ്സിക്കം വിത്തിന് നിർത്തി നോക്കിയിട്ടില്ല. ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കാം.