പ്രാണികൾ നന്നായി അക്രമിക്കുന്നുണ്ടെങ്കിലും വഴുതനങ്ങകൾക്ക് കുറവില്ല!
|പ്രാണികൾ നന്നായി അക്രമിക്കുന്നുണ്ടെങ്കിലും വഴുതനങ്ങകൾക്ക് കുറവില്ല!
ഈ പച്ച വഴുതനങ്ങ ചെടി നന്നായി കായ്ക്കുണ്ട്. ഇലകൾ പ്രാണികൾ വല്ലാതെ തിന്നു തീർക്കുന്നുണ്ടെങ്കിലും, ചെടി അതിന്റെ ജോലി കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. ധാരാളം കൊച്ചു വഴുതനങ്ങകൾ വളർന്നു വരുന്നത് കാണാം. ചെടിയുടെ അവസ്ഥ കാണുമ്പോൾ കീടനാശിനി പ്രയോഗിച്ചാലോ എന്ന് തോന്നി പോകും. പക്ഷെ നിവർത്തിയില്ലല്ലോ. കാണാവുന്ന പ്രാണികളെയെല്ലാം ഓടിച്ചു വിടുന്നുണ്ട്. എന്നാലും കുറച്ചു കഴിയുമ്പോൾ അവ തിരികെ എത്തുമെന്ന് ഉറപ്പാണ്. വഴുതനങ്ങകളെയെങ്കിലും വെറുതെ വിട്ടാൽ മതിയായിരുന്നു.