കറിവേപ്പിന് വളരാൻ പറ്റാതായപ്പോൾ ഒട്ടുമാവിൻ ചില്ലകൾ കെട്ടി ഒതുക്കി വെക്കേണ്ടി വന്നു!

കറിവേപ്പിന് വളരാൻ പറ്റാതായപ്പോൾ ഒട്ടുമാവിൻ ചില്ലകൾ കെട്ടി ഒതുക്കി വെക്കേണ്ടി വന്നു!

ഈ ഒട്ടുമാവ് പടർന്ന് പന്തലിക്കാൻ തുടങ്ങിയിട്ടും ഇത് വരെ കായ്ച്ചിട്ടില്ല. പ്രൂൺ ചെയ്യണോ എന്ന് ആലോചിച്ചിരിക്കുകയാരിന്നു. അപ്പോഴാണ് തൊട്ടടുത്ത കറിവേപ്പിൻ ചെടികൾക്ക് വളരാൻ പറ്റുന്നില്ല എന്ന് മനസ്സിലായത്. എന്നാൽ പിന്നെ പ്രൂൺ ചെയ്യുന്നതിന് പകരം ഒട്ടുമാവിൻ ചില്ലകൾ ഒന്ന് കെട്ടി ഒതുക്കി വെക്കാം എന്ന് വെച്ചു. ഇപ്പോൾ കറിവേപ്പിൻ ചെടികൾക്ക് വളരാൻ സ്ഥലമായി. അടുത്ത സീസണിൽ കായ്ച്ചില്ലെങ്കിൽ ഒട്ടു മാവ് നന്നായി ഒന്ന് പ്രൂൺ ചെയ്യും. വെറുതെ ചില്ലകൾ മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ.