കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം!

കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം!

ഈ കൂർക്ക ചെടികൾ കറി വെക്കാൻ കൊണ്ടുവന്ന കൂർക്കകൾ നട്ടുണ്ടാക്കിയവയാണ്. കുറെ തണ്ടുകൾ നേരത്തെ മുറിച്ചെടുത്ത് മാറ്റി നട്ടിരുന്നു. ഇപ്പോൾ അതിലും കൂടുതൽ തിരിച്ച് വളർന്നിരിക്കുന്നു. മാറ്റി നട്ടവ ആദ്യം നന്നായി വളർന്നെങ്കിലും പിന്നീട് മഴ മാറി നിന്നപ്പോൾ കുറെ ഉണങ്ങി പോയി. മിച്ചമുള്ളവ ഈ വീഡിയോയുടെ അവസാനത്തിൽ കാണാം. കൂർക്കയിൽ നിന്നുണ്ടായ ചെടികൾക്ക് വരൾച്ചയെ നേരിടാൻ തണ്ടു നട്ടുണ്ടായ ചെടികളെക്കാളും കഴിവുണ്ടെന്ന് മനസ്സിലാക്കുന്നു.