നേന്ത്ര വാഴയിൽ പടർന്ന് കയറിയ പാവൽ ചെടി കായ്ക്കുന്നു!

നേന്ത്ര വാഴയിൽ പടർന്ന് കയറിയ പാവൽ ചെടി കായ്ക്കുന്നു!

പടർത്താൻ ഉള്ള മാർഗ്ഗമില്ലാത്തതിനാലാണ് ഈ കയ്‌പ്പ ചെടി നേന്ത്ര വാഴയുടെ കടക്കൽ നട്ടത്. പാവൽ ചെടി നേന്ത്ര വാഴയുടെ തൈകളിലേക്കാണ് ആദ്യം പടർന്നിരിക്കുന്നത്. ആദ്യം ഉണ്ടായത് സാധാരണ പോലെ കായയില്ലാത്ത പൂക്കളായിരുന്നു. ഇപ്പോൾ ഇതാ കായയുള്ള പൂവ് ഉണ്ടായിരിക്കുന്നു. പുഴു ശല്യം ഒഴിവാക്കാൻ കവർ ഇട്ടു കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ മിക്കപ്പോഴും പാവക്ക നമുക്ക് ഉപയോഗിക്കാൻ കൊള്ളില്ല. കയ്പക്ക പറിക്കുമ്പോൾ കവർ മാറ്റി വെക്കുകയാണെങ്കിൽ വീണ്ടും ഉപയോഗിക്കാനും സാധിക്കും. ചിലവില്ലാത്ത ഒരു പ്ലാസ്റ്റിക് റീസൈക്ലിങ് എന്ന് പറയാം.